മുംബൈ: മഹാരാഷ്‌ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ശരത്പവാര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിച്ചത്. മോദി സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ശരദ് പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കാര്‍ഷിക ബില്ലുകളെ കര്‍ഷക വിരുദ്ധം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് രംഗത്ത് വന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സംസ്ഥാനത്ത് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
Read Also: അടിയന്തര പ്രാധാന്യം; ലാവലിന്‍ കേസ് വ്യാഴാഴ്ച പരിഗണിക്കും