സ്വയം പര്യാപ്‌തതക്ക് കൃഷി സംസ്‌കാരമായി മാറണം; ഖലീൽ ബുഖാരി തങ്ങൾ

By Desk Reporter, Malabar News
Khaleel Bukhari Thangal on Agriculture
'സംഘകൃഷി' ജില്ലാതല ഉൽഘാടനം നിർവഹിക്കുന്ന ഖലീൽ ബുഖാരി തങ്ങൾ
Ajwa Travels

മലപ്പുറം: കൃഷി ഒരു സംസ്‌കാരമായി മാറണമെന്നും അതിനായി യുവാക്കൾ മുന്നോട്ട് വരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്‌തു.

കാർഷിക രംഗത്തെ സ്വയം പര്യാപ്‌തതയിലൂടെ മാത്രമേ ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിന് ഇനി പിടിച്ചു നിൽക്കാനാകൂ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ സംഘകൃഷി യുടെ ജില്ലാതല ഉൽഘാടനം നിർവഹിച്ച്‌ സംസാരിക്കവേ ഇദ്ദേഹം പറഞ്ഞു.

എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി കൃഷി പരിപോഷണത്തിന്റെ ഭാഗമായി ജില്ല, സോൺ, സർക്കിൾ, യൂണിറ്റ് തലങ്ങളിൽ വളരെ വ്യവസ്‌ഥാപിതമായിട്ടാണ് പൊതുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ഹരിത മുറ്റം, അടുക്കളത്തോട്ടം തുടങ്ങിയ പരിപാടികൾ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരു സർക്കിളിൽ ഒരു ഏക്കർ ഭൂമിയാണ് സംഘകൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്; സംഘാടകർ വിശദീകരിച്ചു.

മലപ്പുറം സോണിലെ കോഡൂർ മങ്ങാട്ടുപുലത്ത് നടന്ന ചടങ്ങിൽ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്ഹാഖ്, അബ്‌ദുറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസഫ് സഅദി പൂങ്ങോട്, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, വാർഡ് മെമ്പർ ആസിഫ് എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Khaleel Bukhari Thangal on Agricultureകേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി പി സുബൈർ, എം ദുൽ ഫുഖാർ സഖാഫി, ടി സിദീഖ് മുസ്‌ലിയാർ, അബ്‌ദുസലാം എംകെ, കെടി ബീരാൻ കുട്ടി മുസ്‌ലിയാർ, എംകെ. ബദറുദ്ദീൻ, എംടി ശിഹാബ്, സുബൈർ ഹാജി, കെ പ്രഭാകരൻ, പിഎ ഉസ്‌മാൻ മാസ്‌റ്റർ, പി കുഞ്ഞറമു മാസ്‌റ്റർ, കെ.അബ്ബാസ് അഹ്സനി, വികെ സ്വലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Most Read: സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE