ബെയ്ജിംഗ്: ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 19, 23 എന്നീ തീയതികളിൽ നടത്താനിരുന്ന ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോൾ സർവീസുകൾ റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
നിലവിൽ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോങ്കോംഗിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോങ്കോംഗ് ഇൻകമിംഗ് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രണ്ടാഴ്ചത്തെ വിലക്കാണ് അന്ന് ഏർപ്പെടുത്തിയിരുന്നത്. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധനം ബാധിക്കുമെന്ന് അധികൃതർ അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Read also: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം







































