ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് എത്തേണ്ട മലയാളികളടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
രാവിലെ ആറുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് അവസാനമായി അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. അതിനുശേഷം വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഭക്ഷണമോ മറ്റു സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളാണോ വിമാനം വൈകുന്നതിനുള്ള കാരണമെന്നും എയർ ഇന്ത്യ വ്യക്‌തമാക്കിയിട്ടില്ല.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന