കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്. 29,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
അതേസമയം, ബാലുശ്ശേരിയിൽ സ്ഥിതി മാറിമറിയുകയാണ്. വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി പിന്നിലാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Also Read: എൽഡിഎഫിന് ആദ്യ ലീഡ്; കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ മുന്നിൽ







































