കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ നിർദ്ദേശം നൽകി.
ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍ പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് പ്രകടനമായി തുടങ്ങി കണ്ണൂര്‍ കാല്ടെക്സിലെത്തി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്റ്റഡിയിൽ






































