മുംബൈ: കോഴ ആരോപണത്തിൽ നിലപാട് മാറ്റി പരാതിക്കാരനായ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞു. അന്വേഷണ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്.
100 കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടു എന്നായിരുന്നു അനിൽ ദേശ്മുഖിനെതിരെ പരംബീർ സിംഗ് ഉന്നയിച്ച ആരോപണം. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം അനിൽ ദേശ്മുഖ് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും കെട്ടിച്ചമച്ച ആരോപണങ്ങൾ ആണെന്നും നേരത്തെ അനിൽ ദേശ്മുഖ് വാദിച്ചിരുന്നു.
ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ച കേസിൽ ദേശ്മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെ പരംബീർ സിംഗിനെതിരെ ദേശ്മുഖ് മാനനഷ്ടകേസും നൽകിയിരുന്നു. തുടർന്ന് ഇപ്പോഴാണ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ നിലപാട് മാറ്റി പരംബീർ സിംഗ് രംഗത്തെത്തിയത്.
Read Also: ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്ഗാൻ വെല്ലുവിളി







































