അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി

By News Desk, Malabar News
kerala image_malabar news
G. Sudhakaran
Ajwa Travels

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്‌ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്.

ഇന്ന് ഹാജരായ 22 പേരിൽ 6 ആറു പേർ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. അടുത്ത സിപിഐഎം സംസ്‌ഥാന സമിതി യോഗത്തിൽ റിപ്പോർട് സമർപ്പിക്കാനാണ് നീക്കം. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അച്ചടക്ക നടപടി പാടില്ലെന്ന കീഴ്‌വഴക്കം ഉളളതിനാലാണ് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കുന്നത്.

ജി സുധാകരനെതിരായ പരാതികളെ ശരിവെയ്‌ക്കുന്ന മൊഴികളാണ് കമ്മീഷന് മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും നൽകിയിട്ടുളളത്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചുവെന്ന റിപ്പോർട് ശരിവച്ചായിരുന്നു സിപിഐഎം സംസ്‌ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർ‍ശനങ്ങൾ ഉയർന്നത്. സുധാകരനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.

Also Read: ജൂലൈയിൽ മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE