വാഷിങ്ടൺ: റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യക്ക് വിജയം നേടാനാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
റഷ്യയുടെ അധിനിവേശത്തിൽ യുക്രൈനിന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നങ്ങോട്ടും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ടാണ് സൈന്യത്തെ റഷ്യൻ അതിർത്തിയിലേക്ക് അയച്ചത്. അമേരിക്ക തിരിച്ചടിച്ചാൽ അത് മൂന്നാം ലോകമഹായുദ്ധമാകും. എന്നാൽ, നാറ്റോ രാജ്യങ്ങളുമായി ഒരു പവിത്രമായ ഉടമ്പടിയുണ്ട്. എന്നിരുന്നാലും തങ്ങൾ യുക്രൈനിൽ മൂന്നാം ലോകമഹായുദ്ധത്തിന്റെ വേണ്ടി പോരാടുകയില്ലെന്നും ബൈഡൻ വ്യക്തമാക്കി.
നോർത്ത് അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ അടങ്ങിയ ഗ്രൂപ്പാണ് നാറ്റോ. രാഷ്ട്രീയപരമായും ആയുധപരമായുമുള്ള രാജ്യങ്ങളുടെ സുരക്ഷ സ്വാതന്ത്ര്യം തുടങ്ങിയ ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിന് മുന്നിൽ യുക്രൈൻ ജനത കാണിക്കുന്ന ധീരതയും മനശക്തിയും അസാമാന്യമാണെന്നും യുഎസ് നൽകുന്ന പിന്തുണ അവരുടെ പ്രതിരോധത്തിന് ഏറെ നിർണായകമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Most Read: പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്റ്റിൽ!








































