പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ, കൃഷ്ണവേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
Most Read: പൂർണ ഗർഭിണികളായ സഹോദരിമാരും കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ; കേസ്







































