സാന്‍ ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകൾ അടച്ചുപൂട്ടി ആപ്പിൾ. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആപ്പിള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്.
ലോസ് ഏഞ്ചല്‍സിലെ മുഴുവന്‍ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ആപ്പിളിന്റെ പ്രധാന വിപണന നഗരങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ഷോപ്പുകളും അടക്കുകയാണെന്ന അറിയിപ്പുമായി കമ്പനി രംഗത്തെത്തിയത്. എന്നാൽ ഷോപ്പുകള്‍ എന്ന് വീണ്ടും തുറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടില്ല.
100 ബില്യണ്‍ ഡോളര്‍ വില്‍പന ലക്ഷ്യമിട്ടാണ് ഐഫോണ്‍ 12, ഐപാഡ്, ആപ്പിള്‍ വാച്ചുകള്‍ എന്നീ പുതിയ എഡിഷനുകളുമായി ആപ്പിളെത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രധാന വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിക്കേണ്ടി വന്നത് ഈ വിപണി പ്രതീക്ഷകളെ സാരമായി ബാധിക്കും.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കാലിഫോര്‍ണിയയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. 18 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഇവിടെ കോവിഡ് ബാധിച്ചത്. 272 പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ കാലിഫോര്‍ണിയയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നിരിക്കുകയാണ്.
National News: ഗുജറാത്തിലെ രാത്രികാല കർഫ്യൂ; ദുരിതത്തിലായി കർഷകർ







































