ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍

By Staff Reporter, Malabar News
rajkot farmers_malabar news
രാജ്കോട്ടിലെ കർഷകർ(Image Courtesy: ANI)
Ajwa Travels

രാജ്‌കോട്ട്: സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി രാജ്‌കോട്ടിലെ കര്‍ഷകര്‍.

രാത്രികാല കര്‍ഫ്യൂ കാരണം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ ദൈനംദിന പ്രവൃത്തികള്‍ രാവിലെ 6 മണിക്ക് മുമ്പ് ആരംഭിക്കാന്‍ കഴിയുന്നില്ലെന്നും പഴങ്ങളും പച്ചക്കറികളും നശിച്ചുപോവുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

ഉരുളക്കിഴങ്ങ് കിലോക്ക് 24 രൂപക്കും തക്കാളി കിലോക്ക് 24 രൂപക്കും ആണ് വില്‍ക്കുന്നതെന്നും നഗരത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ഈ കുറഞ്ഞ വിലക്ക് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും രാജ്‌കോട്ട് മണ്ഡിയില്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കര്‍ഷകനായ ജയേഷ് ഭായ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ എത്തുന്നത് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രവുമല്ല തങ്ങള്‍ നിസഹായവസ്‌ഥയില്‍ ആണെന്നും കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ അവ ഉപയോഗ ശൂന്യമാകുമെന്നും കര്‍ഷകനായ രാജ് റായാനി പറയുന്നു. കൂടാതെ കര്‍ഫ്യൂ കാരണം മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും 40ഓളം ട്രക്കുകള്‍ വൈകിയതായി മറ്റൊരു കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗത പ്രശ്‌നങ്ങള്‍ കാരണം 30% പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്നും ഇതുവഴി കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി നവംബര്‍ 22ന് പൊതുജനങ്ങളെ പകല്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ രാജ്‌കോട്ട്, സൂററ്റ്, വഡോദര, അഹമ്മദാബാദ് എന്നീ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ മാത്രം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: ജനങ്ങള്‍ സര്‍ക്കാറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE