ജനങ്ങള്‍ സര്‍ക്കാറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

By Staff Reporter, Malabar News
v-muraleedharan_malabar news
വി മുരളീധരന്‍
Ajwa Travels

കോഴിക്കോട്: സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ക്‌ളീന്‍ ചിറ്റ് അല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ മുരളീധരന്‍ യുഡിഎഫ് നേതൃത്വം ലീഗാണെന്ന വസ്‌തുത ബിജെപി മുന്‍പേ പറഞ്ഞതാണെന്നും കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. മാത്രവുമല്ല തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണക്കുകയാണ് ചെയ്‌തതെന്നും അതിനാല്‍ മാത്രമാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനായതെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് നേതൃത്വം ലീഗാണെന്ന കാര്യം നേരത്തെ തന്നെ ബിജെപി വ്യക്‌തമാക്കിയിരുന്നു എന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: നേപ്പാളില്‍ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE