ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ളക്‌സുകൾ സ്‌ഥാപിച്ചത്‌.

By Trainee Reporter, Malabar News
muraleedharan
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ ലോക്‌സഭാ സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെച്ച വി മുരളീധരന്റെ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ളക്‌സുകൾ സ്‌ഥാപിച്ചത്‌. പ്രധാനമന്ത്രിയുടെയും സ്‌ഥാനാർഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയൻ ബാബു നൽകിയ പരാതിയിൽ പറയുന്നു.

Most Read| ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE