വി മുരളീധരൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കെ സുരേന്ദ്രൻ ദേശീയ നിർവാഹക സമിതിയിലേക്കെന്നാണ് വിവരം. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. കേരളം, കർണാടക, ജമ്മു കശ്‌മീർ, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്‌ഗഡ് സംസ്‌ഥാനങ്ങളിലെ അധ്യക്ഷൻമാരെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

By Trainee Reporter, Malabar News
v muraleedharan
Ajwa Travels

തിരുവനന്തപുരം: ബിജെപിയിൽ വൻ അഴിച്ചു പണിക്ക് സാധ്യത. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായേക്കും. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രൻ മാറുമെന്നാണ് സൂചന. കെ സുരേന്ദ്രൻ ദേശീയ നിർവാഹക സമിതിയിലേക്കെന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. കേരളം, കർണാടക, ജമ്മു കശ്‌മീർ, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്‌ഗഡ് സംസ്‌ഥാനങ്ങളിലെ അധ്യക്ഷൻമാരെയും ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തിലെ ജയസാധ്യതയുള്ള സ്‌ഥാനാർഥിയായാണ് ബിജെപി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പിൽ മൽസരിപ്പിച്ചു വിജയിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ കളം പിടിക്കാനുള്ള ശക്‌തമായ നീക്കമാണ് ബിജെപി നടത്തുന്നത്. കേന്ദ്രമന്ത്രിസഭ പുനഃസംഘടനാ ചർച്ചകൾ ആരംഭിച്ചത് മുതൽ സുരേഷ് ഗോപിയുടെ പേര് ഉയർന്നു വന്നിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. സ്‌ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഇത് സംബന്ധിച്ച നീക്കങ്ങൾ സജീവമാണ്.

Most Read: എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE