കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; വി മുരളീധരൻ

രണ്ടാം വന്ദേഭാരതിന്റെ ഉൽഘാടന യാത്രയിലാണ് കെ മുരളീധരന്റെ പ്രതികരണമുണ്ടായത്. ഉൽഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്ത് മിനിറ്റ് എല്ലാ സ്‌റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

By Trainee Reporter, Malabar News
v muraleedharan
വി മുരളീധരൻ
Ajwa Travels

തിരുവനതപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജേപി രാഷ്‌ട്രീയ കളി നടത്തുന്നുവെന്ന വടകര എംപി കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് കെ മുരളീധരന്റെ വിമർശനമെന്ന് വി മുരളീധരൻ പറഞ്ഞു. സന്ദർഭത്തിന് അനുസരിച്ചു നിലപാട് മാറ്റുന്നയാളാണ് കെ മുരളീധരനെന്നും അദ്ദേഹം ആരോപിച്ചു.

‘വന്ദേഭാരതിന്റെ ഉൽഘാടന യാത്രയിൽ ക്ഷണം ചെയ്‌തത്‌. കെ മുരളീധരന്റെ പരാതി ബിജെപി പ്രവർത്തകർക്കും പാസ് കിട്ടി എന്നതാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി. അതുകൊണ്ടു സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കേണ്ടത്. വന്ദേഭാരതിന് നല്ല സ്വീകരണമാണ് ലഭിച്ചത്. തീവണ്ടി സെലിബ്രിറ്റി ആവുന്ന സാഹചര്യമായിരുന്നു. ദിവസം മുഴുവൻ ബിജെപിക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്‌ഥതയാവും കെ മുരളീധരന്. കോൺഗ്രസുകാരോട് വന്ദേഭാരതിൽ വരണ്ടയെന്ന് ആരും പറഞ്ഞിട്ടില്ല. അവർക്കും വരാമായിരുന്നു. കെ മുരളീധരൻ മറുപടി അർഹിക്കുന്ന ഒരു വിമർശനവും നടത്തിയിട്ടില്ല- വി മുരളീധരൻ പറഞ്ഞു.

രണ്ടാം വന്ദേഭാരതിന്റെ ഉൽഘാടന യാത്രയിലാണ് കെ മുരളീധരന്റെ പ്രതികരണമുണ്ടായത്. ഉൽഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്ത് മിനിറ്റ് എല്ലാ സ്‌റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

‘രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദ്ദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉൽഘാടന യാത്ര പക്ഷേ ബിജെപി യാത്ര പോലെയായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്‌ഥർ പോലും നിസ്സഹായരാണ്’- കെ മുരളീധരൻ പറഞ്ഞു.

കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മൽസരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

Most Read| മണിപ്പൂരിൽ കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്; ചിത്രങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE