വന്ദേഭാരതിൽ വാതകചോർച്ച; യാത്രക്കാരെ മാറ്റി, ആലുവയിൽ പിടിച്ചിട്ടു

By Trainee Reporter, Malabar News
Vande Bharat express
Rep. Image
Ajwa Travels

ആലുവ: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസിൽ വാതകചോർച്ച. കളമശേരി- ആലുവ സ്‌റ്റേഷന് ഇടയിൽവെച്ചാണ് രാവിലെ 8.55ഓടെ സി5 കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു. എസിയിൽ നിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി.

പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം 9.20ഓടെ ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടതായാണ് വിവരം. ട്രെയിൻ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായി പരിശോധിക്കും.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE