മണിപ്പൂരിൽ കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്; ചിത്രങ്ങൾ പുറത്ത്

മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയേയും 20 വയസുള്ള ആൺകുട്ടിയേയുമാണ് കഴിഞ്ഞ ജൂലൈ മുതൽ കാണാതായത്.

By Trainee Reporter, Malabar News
Report of two missing children killed in Manipur

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്‌തമാക്കി.

മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയേയും 20 വയസുള്ള ആൺകുട്ടിയേയുമാണ് കഴിഞ്ഞ ജൂലൈ മുതൽ കാണാതായത്. ഇരുവരും ഒരു പുൽത്തകിടിയിലിരിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാമ്പിന് സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതായാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാമായിരുന്നു.

വിദ്യാർഥികളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതാണ് മറ്റൊരു ചിത്രം. ഇതോടെയാണ്, കുട്ടികൾ കൊല്ലപ്പെട്ടുവെന്ന സ്‌ഥിരീകരണം വന്നത്. മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കുട്ടികൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

മണിപ്പൂരിലെ കുന്നിൻ ചെരിവുകളിൽ 25 കുക്കി സായുധസംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. താഴ്‌വരകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മെയ്‌തേയ് സംഘങ്ങൾ തങ്ങളെ അക്രമിക്കുന്നതായാണ് കുക്കികളുടെ ആരോപണം. അതേസമയം, കുക്കികൾ ആയുധനിരോധന നിയമം ലംഘിക്കുകയും തങ്ങൾക്കെതിരെ ആക്രമണം നടത്തുകയും ചെയ്യുന്നതായാണ് മെയ്‌തേയ് വിഭാഗക്കാർ പറയുന്നത്. മണിപ്പൂർ കലാപത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്.

Most Read| ‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE