കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്

By Staff Reporter, Malabar News
nightcurfew
Representational Image
Ajwa Travels

അഹമ്മദാബാദ്: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിൽ ഒക്‌ടോബർ 30 മുതൽ രാത്രി കർഫ്യൂ 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ രാവിലെ 6 വരെയായിരുന്നു കർഫ്യൂ. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് റിപ്പോർട് ചെയ്‌തിരുന്നു. ഗുജറാത്തിലും ആശങ്ക ഒഴിയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം, നവംബറിൽ 30 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. 22 കോടി ഡോസ് കോവിഷീൽഡും 6 കോടി കൊവാക്‌സിനും 2 കോടി സൈഡസ് കാഡിലായും രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ദിവസം മാത്രം 66 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ’; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE