പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് കണ്ടെത്തിയ പീരങ്കി ഉണ്ടകൾ തൃശൂരിൽ നിന്നുള്ള പുരാവസ്‌തു വകുപ്പ് സംഘം എത്തി സുരക്ഷിത കവചത്തിലേക്ക് മാറ്റി. എട്ടിന് വനിതാ ദിനത്തിൽ കോട്ടക്കകത്ത് നടക്കുന്ന പരിപാടിയിൽ പീരങ്കി ഉണ്ടകൾ പ്രദർശിപ്പിക്കുമെന്ന് പുരാവസ്‌തു വകുപ്പ് അറിയിച്ചു.
ബ്രിട്ടീഷുകാരെ നേരിടാൻ ടിപ്പുവിന്റെ പട്ടാളം സൂക്ഷിച്ചിരുന്നതാണ് പീരങ്കി ഉണ്ടകൾ എന്നാണ് പ്രാഥമിക നിഗമനം. 1766ൽ പണി പൂർത്തിയാക്കി എന്ന് കരുതുന്ന കോട്ട ഹൈദരലി, സാമൂതിരി രാജാവ്, ബ്രിട്ടീഷുകാർ എന്നിവരെല്ലാം കൈവശം വെച്ചിട്ടുണ്ട്. ഉണ്ടകളുടെ കാലപ്പഴക്കം അറിഞ്ഞാൽ മാത്രമേ ആര് ഉപയോഗിച്ചതാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ.
ഇന്നലെയാണ് പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. 300 മീറ്ററോളം ആഴത്തിൽ 47 ഉണ്ടകളാണ് കോട്ടയിൽ നിന്ന് കണ്ടെടുത്തത്. പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ടകൾ കാണാനിടയായത്. ഉടൻ തന്നെ ആർക്കിയോളജി വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Most Read: വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ








































