അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി

മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻ പിള്ളയ്‌ക്ക് പകരം നിയമനം നൽകിയിട്ടില്ല.

By Senior Reporter, Malabar News
Ashok Gajapathi Raju is the new Governor of Goa
PS Sreedharan pillai
Ajwa Travels

ന്യൂഡെൽഹി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻ പിള്ളയ്‌ക്ക് പകരം നിയമനം നൽകിയിട്ടില്ല.

അതേസമയം, ലഡാക്കിൽ ബിഡി മിശ്ര രാജിവെച്ച ഒഴിവിൽ കവീന്ദർ ഗുപ്‌ത പുതിയ ഗവർണറാകും. ആഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ. രാഷ്‌ട്രപതി ഭവനിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ നിയമനങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് രാഷ്‍ട്രപതി ഭവൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.

മുതിർന്ന രാഷ്‌ട്രീയക്കാരനും മുൻ കേന്ദ്ര വ്യോമയാന മന്ത്രിയുമാണ് അശോക് ഗജപതി രാജു. മുതിർന്ന ബിജെപി നേതാവും ജമ്മു കശ്‌മീർ മുൻ ഉപമുഖ്യമന്ത്രിയുമാണ് ലഡാക്കിയെ പുതിയ ലെഫ്. ഗവർണറായി നിയമിച്ച കവിന്ദർ ഗുപ്‌ത. മുൻ കശ്‌മീർ സംസ്‌ഥാനത്തെ ഭരണപരിചയത്തിന് പേരുകേട്ടയാളാണ് ഗുപ്‌ത. കേന്ദ്രഭരണ പ്രദേശത്ത് ഉന്നത സ്‌ഥാനം വഹിക്കുന്ന ആദ്യത്തെ ജമ്മുവിൽ ജനിച്ച നേതാവാണ് അദ്ദേഹം.

ഹരിയാന ഗവർണർ പ്രൊഫ. ആഷിം കുമാർ ഘോഷ്, അക്കാദമിക്- രാഷ്‌ട്രീയ ചിന്തകനാണ്. പിഎസ് ശ്രീധരൻ പിള്ളയെ ഗവർണർ സ്‌ഥാനത്ത്‌ നിന്ന് മാറ്റുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരുന്നില്ല. ബിജെപി സംസ്‌ഥാന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനാ ചുമതലകളും ശ്രീധരൻപിള്ള വഹിച്ചിട്ടുണ്ട്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE