കണ്ണൂർ: ജില്ലയിലെ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രം ജീവനക്കാരനായ വി ഷിബിനെയാണ് സംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ വിശ്വാസികൾക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. ഓഫീസിൽ കയറിയ അക്രമി സംഘം ഷിബിനെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു.
Most Read: സിപിഎം നേതാക്കളുടെ പേരിൽ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എംഎൽഎ






































