സിപിഎം നേതാക്കളുടെ പേരിൽ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എംഎൽഎ

By Trainee Reporter, Malabar News
Job-Offer-Fraud
Representational Image
Ajwa Travels

പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി തട്ടിപ്പ് നടന്നതായി പരാതി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവരുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഏഴ് ലക്ഷം രൂപ നൽകിയാൽ കേരള ബാങ്കിൽ ക്ളർക്ക് ജോലി വാങ്ങിത്തരാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.

പാലക്കാട് ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ ചാല സ്വദേശി സിദ്ദിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് മലമ്പുഴ എംഎൽഎ എ പ്രഭാകരന്റെ ആരോപണം. ക്ളർക്ക് ജോലി ഉറപ്പിക്കാൻ ഏഴ് ലക്ഷം നൽകണം എന്നാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഒന്നരലക്ഷം മുൻകൂറായി നൽകിയാൽ രണ്ട് മാസത്തിനകം നിയമനം ഉറപ്പിക്കാം എന്നാണ് വാഗ്ദാനം.

മകന്റെ ജോലിക്കായി കൂത്താട്ടുകുളം സ്വദേശി രാജു തട്ടിപ്പ് സംഘവുമായി നടത്തിയ സംഭാഷണം എംഎൽഎ പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ സിദ്ദിഖിനും വിജയകുമാറിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ പ്രഭാകരൻ എംഎൽഎ പാലക്കാട് ജില്ലാ എസ്‌പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: കുട്ടികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE