കുട്ടികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും

By Trainee Reporter, Malabar News
Six years for first class admission
Ajwa Travels

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

അതേസമയം, സ്‌കൂളുകളിലെ പാചകപ്പുരയിലെ പാത്രങ്ങൾ സംബന്ധിച്ച് നടത്തിയ പരിശോധനാ റിപ്പോർട് വിദ്യാഭ്യാസ വകുപ്പ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്‌കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാനിരുന്ന അരി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു. അത്തരം സ്‌കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്തെ വിവിധ ഇടങ്ങളിലായി മൂന്ന് സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധന ശക്തമാക്കിയത്. ഒരാഴ്‌ചക്കുള്ളിൽ സംസ്‌ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.

Most Read: കെഎസ്ആർടിസി ശമ്പള വിതരണം; തൊഴിലാളി സംഘടനകളുടെ സമരം ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE