കോഴിക്കോട്: ജില്ലയിലെ മരുതേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാവിലക്കണ്ടി സബീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം സബീറിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. ചില്ലുകൾ കാലിൽ തട്ടി പരിക്കേറ്റ സബീറിനെ പേരാമ്പ്ര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read: സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്റ്റിൽ








































