അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തെ ‘മര്യാദ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്‘ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം അംഗീകരിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് മന്ത്രിസഭ.
ഇതിനുള്ള നിര്‍ദേശം സംസ്‌ഥാന നിയമസഭ പാസാക്കിയ ശേഷം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുളള ശിലാസ്‌ഥാപനം നടത്തിയതിന് ശേഷമുളള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്.
2018 ല്‍ ദീപാവലി ഉല്‍സവ സമയത്താണ് അയോധ്യയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനത്താവളം പ്രഖ്യാപിച്ചത്. ഇത് യുപിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിശ്‌ചയിച്ചിരിക്കുന്നത്.
അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
Read Also: ‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ