കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് ഉള്ള എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മേഖല ഓഫീസിലാണ് മൊഴി രേഖപ്പെടുത്തിയത്.
2014 ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്‌ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. കോഴ സംബന്ധിച്ച് മുസ്ളിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. കേസില്‍ കെ.എം ഷാജിയെ ഇ.ഡി അടുത്ത മാസം പത്തിന് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് 31 ല്‍ അധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
Malabar News: കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്