ന്യൂ ഡെല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി വരാനിരിക്കെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
കേസിലെ വിധി രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബാബരി മസ്ജിദ് പൊളിച്ച് മാറ്റിയ കേസില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ നിരവധി മുസ്ലിം സംഘടനകള്‍ പ്രതിഷേധാത്മകമായി പ്രക്ഷോഭങ്ങള്‍ അഴിച്ചുവിടാനും സാധ്യത ഉള്ളതായി കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം പ്രതികളെ കുറ്റവിമുക്തരാക്കുമെന്ന് ഹിന്ദു സംഘടനകള്‍ പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് സിഎഎ / എന്‍ആര്‍സി / എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വീണ്ടും ഉണര്‍ത്താന്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ അവസരം തേടുകയാണെന്നും വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്ന ബാധിത ജില്ലകളില്‍ സുരക്ഷ ശക്തമാക്കണമെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ സമൂഹ മാദ്ധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
Read Also: വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും







































