ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്‌ജിദ്‌ തകർത്തതിൽ വിവാദ പ്രസ്‌താവനയുമായി ജാവദേക്കർ

By Desk Reporter, Malabar News
prakash-javadekart

ന്യൂഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്‌താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി മന്ദിർ നിധി സമർപ്പൺ കാമ്പയിനിൽ സംഭാവന നൽകിയവരെ അഭിവാദ്യം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പ്രസ്‌താവന നടത്തിയത്.

“ബാബറിനെപ്പോലുള്ള ‘വിദേശ ആക്രമണകാരികൾ’ ഇന്ത്യയിലെത്തിയപ്പോൾ, അവർ എന്തിനാണ് പൊളിക്കാൻ രാമ ക്ഷേത്രം തിരഞ്ഞെടുത്തത്? കാരണം രാജ്യത്തിന്റെ ആത്‌മാവ് രാമ ക്ഷേത്രത്തിലാണ് കുടികൊള്ളുന്നതെന്ന് അവർക്കറിയാമായിരുന്നു. അവർ അവിടെ ഒരു വിവാദ ഘടന നിർമിച്ചു, അതൊരു മസ്‌ജിദല്ല, പ്രാർഥനകൾ നടത്താത്ത ഒരു സ്‌ഥലത്തെ മസ്‌ജിദ്‌ എന്ന് വിളിക്കാനാകില്ല. 1992 ഡിസംബർ 6ന് ചരിത്രപരമായ ഒരു തെറ്റ് തിരുത്തി, “- എന്നിങ്ങനെയാണ് ജാവദേക്കറിന്റെ പ്രസ്‌താവന.

ബാബരി മസ്‌ജിദ്‌ തകർക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായും ജാവദേകർ പറഞ്ഞു. “1992 ഡിസംബർ 6ന് സൃഷ്‌ടിച്ച ചരിത്രത്തിന് ഞാൻ സാക്ഷിയായിരുന്നു. അക്കാലത്ത് ഞാൻ ഭാരതീയ ജനതാ മോർച്ചയുടെ പ്രവർത്തകനായിരുന്നു. ഒരു കർസേവകനായി ഞാൻ അയോദ്ധ്യയിൽ ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കർസേവകർ അവിടെ ഉണ്ടായിരുന്നു, “- കേന്ദ്രമന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളും അധിനിവേശക്കാരുടെ തെളിവുകൾ മായ്ച്ചുകളയുന്നുവെന്നും മന്ത്രി പറഞ്ഞു, “ഞങ്ങൾ ഇവിടെ സ്‌ഥലങ്ങളുടെ പേരുകളും മാറ്റി, അത് ഒരു രാജ്യത്തിന്റെ ആത്‌മാഭിമാനത്തിന്റെ ഭാഗമായി മാറുന്നു”- ജാവദേക്കർ കൂട്ടിച്ചേർത്തു.

Also Read:  ‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE