ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി

അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചാണ്‌ അപ്പീൽ പരിഗണിച്ചിരുന്നത്. 1992 ഡിസംബറിൽ തുടങ്ങിയ കേസിൽ 28 വർഷങ്ങൾക്ക് ശേഷം, 2020 സെപ്റ്റംബർ 30നാണ് പ്രത്യേക കോടതി, കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധി പ്രസ്‌താവിച്ചത്‌.

By Central Desk, Malabar News
Babri Case; Appeal against the acquittal of the accused was dismissed
പ്രതികളായിരുന്ന എൽകെ അദ്വാനി, ഉമാഭാരതി, സാക്ഷി മഹാരാജ്, മുരളി മനോഹർ ജോഷി
Ajwa Travels

അലഹബാദ്: ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും നൽകിയ അപ്പീല്‍ കോടതി തള്ളി.

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. 2000 പേജുള്ള വിധിയായിരുന്നു ജസ്‌റ്റിസ്‌ എസ്കെ യാദവിന്റേത്. കേസില്‍ ആകെ 48 പ്രതികളായിരുന്നു. ഇതിൽ വിചാരണ കാലയളവില്‍ 16 പേര്‍ മരിച്ചു. ശേഷിക്കുന്ന 32 പേര്‍ക്കെതിരെയുള്ള കേസിലാണ് പ്രതികളെ കുറ്റവിമുക്‌തരാക്കിയ വിധി 2020 സെപ്റ്റംബർ 20ൽ നടന്നത്.

32 പേരെയാണ് കേസില്‍ കുറ്റവിമുക്‌തരാക്കിയിരുന്നത്. മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും വിചാരണ നേരിട്ടിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും തെളിവുകള്‍ ശക്‌തമല്ലെന്നും മസ്‌ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലെന്നും പ്രതികളെ വെറുതെവിട്ട വിധിയിൽ ജസ്‌റ്റിസ്‌ സുരേന്ദ്രകുമാർ യാദവ് പറഞ്ഞിരുന്നു.

ഈ വിധിയിൽ സംതൃപ്​തരല്ലെന്ന് ചൂണ്ടികാട്ടി അലഹബാദ് ഹൈക്കോടതിയിലെത്തിയ അപ്പീലാണ് തള്ളിയത്. അപ്പീൽ തള്ളിയതിന് എതിരായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിഗണയിൽ ഉണ്ടെന്ന് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ് അഭിഭാഷകർ പറഞ്ഞു. എന്നാൽ, അപ്പീൽ തള്ളിയതിൽ അടുത്തനടപടി എന്തായിരിക്കുമെന്ന് പ്രതികരിക്കാൻ ഹരജിക്കാർ തയാറായിട്ടില്ല.

Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE