തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർജുൻ എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിച്ച നിലയിലും ആയിരുന്നു.
രാവിലെ ഭാര്യ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. പ്രവാസിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നതായാണ് വിവരം.
പേസ്മേക്കർ ഘടിപ്പിച്ചായിരുന്നു ബിനോയ് ഹൃദ്രോഗത്തെ നേരിട്ടിരുന്നത്. ഒപ്പം അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിന്റെ മാനസിക വിഷമവും ബിനോയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് ആളൂർ പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ബിനോയ്ക്ക് ഒമ്പത് വയസുകാരനായ മറ്റൊരു മകൻ കൂടിയുണ്ട്.
Most Read: ലൈഫ് മിഷൻ; മൊഴികളിൽ വ്യക്തതയില്ല- സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും







































