ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ബോട്ടിൽ ഫ്ളിപ് ചലഞ്ച്. പ്രമുഖരടക്കം നിരവധി പേർ ബോട്ടിൽ ഫ്ളിപ് ചലഞ്ച് ചെയ്‌ത് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അതിൽ ഏറ്റവും കൂടുതൽ വൈറലായത് ലൈലാ റേ എന്ന കൊച്ചു കുഞ്ഞ് ചെയ്‌ത ബോട്ടിൽ ഫ്ളിപ് ചലഞ്ച് ആയിരുന്നു. ബോട്ടിൽ ഫ്ളിപ് ചലഞ്ചിനേക്കാൾ അത് വിജയിച്ചപ്പോൾ ഉള്ള കുഞ്ഞിന്റെ എക്‌സ്‌പ്രഷനായിരുന്നു ഏവരേയും കൂടുതൽ ആകർഷിച്ചത്. മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയിയൽ പങ്കുവക്കപ്പെട്ട ഈ വീഡിയോ വീണ്ടും വൈറലാകുകയാണ്.
ലൈലാ റേ എന്ന കൊച്ചുപെൺകുട്ടി തറയിൽ ഇരിക്കുന്നതായി വീഡിയോയിൽ കാണാം, കുഞ്ഞിന്റെ അരികിലുള്ള ആരോ ഒരാൾ ബോട്ടിൽ ഫ്ളിപ് ചലഞ്ച് ചെയ്യാൻ ശ്രമിക്കുന്നെങ്കിലും അത് വിജയിച്ചില്ല. ഇത് കണ്ട് കുഞ്ഞ് ചിരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് ബോട്ടിലിലേക്ക് നോക്കുക പോലും ചെയ്യാതെ കുഞ്ഞ് കുപ്പിയെടുത്ത് ഏറിയുകയും അത് ശരിയായി താഴെ വന്നു നിൽക്കുകയും ചെയ്‌തു. ഇത് കണ്ട് അൽഭുതത്തോടെയുള്ള ചിരിയാണ് ചലഞ്ചിലെ ഹൈലൈറ്റ്.
Also Read: വിടില്ല ഞാൻ; പട്ടിക്കുട്ടിയെ കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ സമ്മതിക്കാതെ പൂച്ച
മുൻ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ പ്ളേയർ റെക്‌സ് ചാപ് മാൻ ആണ് ഇന്നലെ ട്വിറ്ററിൽ വീഡിയോ വീണ്ടും പോസ്‌റ്റ് ചെയ്‌തത് . “ഇന്ന് ഇത് ആവശ്യമാണ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. വെറും ആറ് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോക്ക് 9.4 ലക്ഷം കാഴ്‌ചക്കാരും 41,000 ലധികം ലൈക്കുകളുമാണ് മിനുറ്റുകൾക്കുള്ളിൽ ലഭിച്ചത്. കുഞ്ഞിന്റെ എക്‌സ്‌പ്രഷൻ ഭംഗിയുള്ളതാണെന്ന് ചിലർ കമന്റ് ചെയ്‌തപ്പോൾ മറ്റുള്ളവർ അവളുടെ കുപ്പി ഫ്ളിപ്പിങ് കഴിവിനെ പ്രശംസിച്ചു.
Needed this today… pic.twitter.com/c3nMXX6Ww8
— Rex Chapman?? (@RexChapman) October 8, 2020