വിടില്ല ഞാൻ; പട്ടിക്കുട്ടിയെ കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ സമ്മതിക്കാതെ പൂച്ച

By Desk Reporter, Malabar News
Cat-and-Dog_2020-Oct-07
Ajwa Travels

സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലാകുന്ന വീഡിയോകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് വളർത്തു മൃഗങ്ങളെക്കുറിച്ച്  പങ്കുവക്കപ്പെടുന്ന വിശേഷങ്ങൾ. വളർത്തു മൃഗങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോകൾ ഏതൊരാളെയും അൽപസമയം പിടിച്ചിരുത്തുമെന്ന് ഉറപ്പ്. അത്തരത്തിൽ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്.

ഒരു പൂച്ചയും പട്ടിക്കുട്ടിയും തമ്മിലുള്ള രസകരമായ വീഡിയോ ആണ് വൈറലാകുന്നത്. ഉടമസ്‌ഥൻ നിർമ്മിച്ചു നൽകിയ കൂടിനകത്താണ് നാല് മാസം പ്രായമുള്ള പൂച്ചയും രണ്ട് മാസം പ്രായമുള്ള പട്ടിക്കുട്ടിയും ഉള്ളത്. കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ പട്ടിക്കുട്ടി ശ്രമിക്കുമ്പോൾ പൂച്ച അതിന് അനുവദിക്കാതെ ഇരിക്കുന്നതാണ് വീഡിയോ. ചൈനയിൽ നിന്നാണ് രസകരമായ ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

Also Read:  വധുവിനെ ആവശ്യമുണ്ട്; നിബന്ധന കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

പട്ടിക്കുട്ടി പുറത്തേക്ക് പോകാനായി തിരിയുമ്പോഴേക്ക് പൂച്ച, ബലമായി പിടിച്ച് അകത്തേക്ക് തള്ളും. പലതവണ പട്ടിക്കുട്ടി പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂച്ച അനുവദിക്കുന്നില്ല. നിമിഷ നേരം കൊണ്ട് തന്നെ നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE