വധുവിനെ ആവശ്യമുണ്ട്; നിബന്ധന കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
matrimonial-ad_2020-Oct-05
Representational Image
Ajwa Travels

കൊൽക്കത്ത: വധൂവരൻമാരെ ആവശ്യപ്പെട്ട് പത്രങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും നിരവധി പരസ്യങ്ങൾ ദിനംപ്രതി കാണാറുണ്ട്. ജോലി, പ്രായം, സൗന്ദര്യം അങ്ങനെ പല നിബന്ധനകളും നൽകിയാണ് മിക്ക പരസ്യങ്ങളും നൽകാറ്. എന്നാൽ കാലത്തിനനുസരിച്ച് ജീവിത പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങൾക്കും മാറ്റം വന്നു തുടങ്ങി എന്നാണ് അടുത്തിടെ വന്ന ഒരു മാട്രിമോണിയൽ പരസ്യം വ്യക്‌തമാക്കുന്നത്‌. പശ്‌ചിമ ബംഗാളിലെ ഒരു പത്രത്തിൽ വന്ന മാട്രിമോണിയൽ പരസ്യത്തിലാണ് വളരെ വ്യത്യസ്‌തമായ നിബന്ധന ഉള്ളത്.

പശ്‌ചിമ ബം​ഗാളിലെ കമർപുക്കൂറിലുള്ള 37കാരനായ അഭിഭാഷകനാണ് വധുവിനെ ആവശ്യപ്പെട്ട് പരസ്യം നൽകിയത്. ഇദ്ദേഹത്തിന്റെ പ്രധാന നിബന്ധന പെൺകുട്ടി സോഷ്യൽ മീഡിയക്ക് അടിമപ്പെട്ട വ്യക്‌തി ആകരുത് എന്നതാണ്. പലപ്പോഴും മാട്രിമോണിയൽ പരസ്യങ്ങളിലെ നിബന്ധനകൾ വിമർശനത്തിന് ഇടയാക്കാറുണ്ടെങ്കിലും ഈ പരസ്യം പലരിലും കൗതുകവും ചിരിയുമാണ് വരുത്തിയത്.

Entertainment News:  ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9; റിലീസ് 2021ല്‍

ഐഎഎസ് ഉദ്യോഗസ്‌ഥനായ നിതിൻ സാംഗ്‌വാൻ ഈ പത്ര പരസ്യത്തിന്റെ ചിത്രം ട്വീറ്റ് ചെയ്‌തിരുന്നു. വിവാഹത്തിനായുള്ള ചേർച്ചാ മാനദണ്ഡങ്ങളിൽ മാറ്റം വരികയാണ് എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ പരസ്യം ട്വീറ്റ് ചെയ്‌തത്‌.

നൂറു കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ട്വീറ്റിന് ലഭിച്ചത്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയക്ക് അടിമപ്പെടാത്ത ഒരു പെൺകുട്ടിയെ കണ്ടെത്താനാകുമോ എന്നാണ് പലരും ട്വീറ്റിന് കമന്റ് ചെയ്‌തത്‌. മറ്റു ചിലർ എത്രയും വേ​ഗം സോഷ്യൽ മീഡിയക്ക് അടിമപ്പെടാത്ത പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE