ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9; റിലീസ് 2021ല്‍

By Trainee Reporter, Malabar News
Malabar News_ fast and furious 9
Ajwa Travels

ആരാധകര്‍ ഏറെ കാത്തിരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഒന്‍പതാം പതിപ്പ് 2021ല്‍ റിലീസ് ചെയ്യും. നേരത്തെ 2020 മെയ് മാസത്തിലായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ചിത്രം 2021 മെയ് 21ന് ആരാധകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്‌സണ്‍ എന്നിവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇവരെ കൂടാതെ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും മുഖ്യവേഷത്തില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആറാം പതിപ്പിന് ശേഷം 6 വര്‍ഷത്തെ ഇടവേളയെടുത്താണ് സംവിധായകന്‍ പുതിയ ഭാഗവുമായെത്തുന്നത്.

Read also: ‘നോ ടൈം ടു ഡൈ’ ഏപ്രിലില്‍; ബോണ്ട് ആരാധകര്‍ക്ക് നിരാശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE