കണ്ണൂർ: ഫോട്ടോ ദുരൂപയോഗം ചെയ്‌ത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചവർക്കെതിരെ പരാതിയുമായി യുവാവ്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും അതുവഴി അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിനെ അവഹേളിക്കുന്ന രീതിയിൽ മോശം കമന്റിട്ടവർക്കുമെതിരെയാണ് ഫൈസൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കൂടാതെ വ്യാജ വാർത്ത പ്രചരിപ്പിച്ച പോർട്ടൽ, ബ്‌ളോഗർ എന്നിവർക്കെതിരെയും യുവാവ് എടക്കാട് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ ഫോട്ടോ ഉപയോഗിച്ച് നിർമിച്ച ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ബിപിൻ റാവത്തിന്റെ മരണ വാർത്തയിൽ കമന്ററിന്റെ സ്‌ഥാനത്ത് ചിരിക്കുന്ന ഇമോജിയും, ‘അല്ലാഹുവിന്റെ ശിക്ഷ തുടങ്ങി’, എന്ന കമന്റുകളുമാണ് വ്യാപകമായി പ്രചരിപ്പിച്ചതെന്ന് യുവാവ് പറയുന്നു.
ഈ കമന്റിന്റെ നിജസ്‌ഥിതി അറിയാതെ ശ്രീഹരി, അനസ് മുഹമ്മദ് വിളയിൽ, ജിജി നിക്‌സൺ എന്നീ ഫേസ്ബുക്ക് ഉപയോക്‌താക്കളും ഒരു മലയാളം ന്യൂസ് പോർട്ടലും സാമൂഹിക മാദ്ധ്യമങ്ങൾ വഴി മോശമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചിരുന്നെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും യുവാവ് ആവശ്യപെട്ടുന്നു.
Most Read: രണ്ടാമൂഴം; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തുടരും








































