മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്റൈൻ. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്റൈൻ മാറി.
ബ്രിട്ടനാണ് ഫൈസർ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയ ആദ്യത്തെ രാജ്യം. വാക്സിൻ നൽകുന്നതിനുള്ള അംഗീകാരം ബുധനാഴ്ചയാണ് ബ്രിട്ടൻ നൽകിയത്. അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് സൂചനകൾ. അതേസമയം, ബഹ്റൈനിൽ വാക്സിൻ വിതരണം എന്നുതുടങ്ങുമെന്ന് വ്യക്തമായിട്ടില്ല. ചൈനയുടെ സിനോഫോം വാക്സിൻ ആരോഗ്യപ്രവർത്തകർക്ക് നൽകുന്നതിന് ബഹ്റൈൻ നവംബറിൽ അംഗീകാരം നൽകിയിരുന്നു.
ഇതുവരെ 87,000 പേർക്കാണ് ബഹ്റൈനിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേർ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.
Read also:കോവിഡ് വാക്സിൻ സൗജന്യമായി നൽകണം; എംപിമാർ






































