പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.
വീട് വാടകയ്‌ക്ക് എടുത്താണ് പുകയില ഉൽപന്നങ്ങൾ നിര്‍മിച്ചിരുന്നത്. ഇവിടെ നിന്ന് 13 ടൺ പുകയിലയിലും മൂന്ന് ടൺ പുകയില ഉൽപന്നവും പിടികൂടിയതായി അധികൃതർ അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കേരളത്തില്‍ നിരോധിച്ച ഹാൻസിന് സമാനമായ ഉൽപന്നങ്ങളാണ് ഇവിടെ നിർമിച്ചിരുന്നത്. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് ഇതിന് പിന്നിലെന്നും ഇയാൾക്കായി തിരച്ചിൽ തുടങ്ങിയെന്നും എക്‌സൈസ് സംഘം അറിയിച്ചു.
അതേസമയം കേന്ദ്രത്തിലുണ്ടായിരുന്ന അസം സ്വദേശികളായ ദമ്പതിമാരെ എക്‌സൈസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar News: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി






































