കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിനി മല്ലികയെ (55) ആണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന 15 വയസുകാരിയെയും എട്ട് വയസുകാരനെയും പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം വ്യാപകമാകുന്നുവെന്ന് കാണിച്ച് സാമൂഹിക പ്രവർത്തകൻ സോണി എടത്തോട് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ് ചൈൽഡ് ലൈനിന്റെ സഹായത്തോടെ ഭിക്ഷാടന സംഘത്തെ പോലീസ് പിടികൂടിയത്.
കുട്ടികൾ തന്റെ മക്കളാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കും. ഇവർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വി ബാലകൃഷ്‌ണൻ, ഇൻസ്‌പെക്‌ടർ കെപി ഷൈൻ, എസ്‌ഐ കെപി സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ പരിശോധന നടത്തിയത്.
Most Read: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം






































