കാസർഗോഡ്: ബേക്കൽ ബീച്ചിന്റെ മുഖച്‌ഛായ മാറുന്നു. ബീച്ച് പാർക്ക് നവീകരണത്തിന് അഞ്ച് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ബേക്കൽ ബീച്ച് പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ ആകർഷകമാക്കുന്നതിന് ബിആർഡിസി സർപ്പിച്ച പ്രോജക്‌ടിനാണ് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതെന്ന് സിഎച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.
പള്ളിക്കര സർവീസ് സഹകരണ ബാങ്കാണ് പാർക്ക് ഏറ്റെടുത്ത് നടത്തുന്നത്. 11 ഏക്കർ വിസ്‌തൃതിയുള്ള പാർക്ക് 2000ത്തിലാണ് അവസാനമായി നവീകരിച്ചത്. പാർക്ക് കൂടുതൽ നവീകരിച്ച് വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് അഞ്ചുകോടിയോളം രൂപയുടെ പദ്ധതിയാണ് ബിആർഡിസി സമർപ്പിച്ചിരുന്നത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി തുടങ്ങാമെന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
മനോഹരമായ പ്രവേശന കവാടം, പുൽത്തകിടിക്ക് ഇടയിലൂടെയുള്ള നടപ്പാതകൾ, പൂന്തൊട്ടം, ശിൽപ്പത്തോടെയുള്ള റൗണ്ട് എബൗട്ട്, ബോട്ടിന്റെ മാതൃകയിലുള്ള ശിൽപ്പങ്ങൾ, ലൈറ്റുകൾ, പുതിയ കളിക്കോപ്പുകൾ, സ്‌കേറ്റിങ് ഏരിയ, ആംഫി തിയേറ്റർ തുടങ്ങിയ ഒട്ടേറെ നവീകരണങ്ങൾ പുതിയ പ്രോജക്‌ടിന്റെ ഭാഗമായി ചെയ്യും.
Most Read: പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ






































