തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‍മിയുടേയും മറ്റ് രണ്ട് പേരുടെയും അറസ്‍റ്റിന് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി എന്നിവരെയാണ് ഉടന്‍ അറസ്‌റ്റ് ചെയ്യാന്‍ സാധ്യതയുള്ളത്. അതേസമയം മൂവരും ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കോടതി മൂവരുടെയും പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്‌കാരമില്ലാത്ത നടപടിയാണ് ഇവര്‍ സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് പേര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്‌തമായി എതിര്‍ത്തിരുന്നു. കൂടാതെ ജാമ്യം അനുവദിച്ചാല്‍ അത് കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണ ആകുമെന്നും കോടതി അംഗീകരിച്ചു.
നിയമവും സമാധാനവും കാത്ത് സൂക്ഷിക്കേണ്ട കടമ കോടതിക്കുണ്ടെന്നും കായിക ബലം ഉപയോഗിച്ച് നിയമത്തെ കയ്യിലെടുക്കുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്‌തമാക്കി. വിജയ് പി നായരെ മര്‍ദിച്ച കേസില്‍ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ ഉള്ളവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.
Read also : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി