പാറ്റ്‌ന: ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡിയുടെ പ്രചാരണ വീഡിയോയില്‍ ആയിരുന്നു ലാലുവിന്റെ പ്രതികരണം. അധികാരം മാത്രമാണ് നിതീഷിന്റെ ലക്ഷ്യമെന്ന് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.
”അധികാര കസേരക്ക് വേണ്ടി ബീഹാറിനെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടയാളാണ് നിതീഷ് കുമാര്‍. 2010ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ നിതീഷ് കുമാര്‍ ചതിച്ചു. 2015ല്‍ നമ്മെളെയും പിന്നില്‍ നിന്ന് കുത്തി. നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാര്‍മ്മികതയുമില്ല”, ലാലു പ്രസാദ് ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ ബിഹാറിന് പുരോഗതി ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസം, കര്‍ഷക ക്ഷേമം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലയെല്ലാം അധികാരത്തിന് വേണ്ടി നശിപ്പിക്കപ്പെട്ടെന്നും വീഡിയോയില്‍ പറയുന്നു.
ബുധാനാഴ്‌ച ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് രാഗോപൂര്‍ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് പ്രചരണ വീഡിയോ പാര്‍ട്ടി പുറത്തിറക്കുന്നത്. രാഷ്‌ട്രീയ ജനതാ ദളിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്, സി പി ഐ, സി പി എം എന്നീ പാര്‍ട്ടികളും ഭാഗമാണ്
Read also: നിതീഷ് കുമാര്‍ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല?; ചിരാഗ് പാസ്വാന്‍