കൽപറ്റ: ബൈക്ക് മോഷ്‌ടാക്കളായ യുവാക്കൾ പിടിയിൽ. ജൂൺ 12ന് ഇടപ്പെട്ടിയിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ അജിത്ത് (20), താമരശ്ശേരി ചമലിലെ വിടി സുധിൻ (21) എന്നിവരാണ് പിടിയിലായത്. കൽപറ്റ വെള്ളാരംകുന്നിൽ വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. ഇവർ മോഷ്‌ടിച്ച ബൈക്കുകൾ കണ്ടെത്തി.
പോലീസ് ഇൻസ്‌പെക്‌ടർ പി പ്രമോദ്, സബ് ഇൻസ്‌പെക്‌ടർ പിജെ ജെയിംസ്, അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ എൻകെ മണി, സീനിയർ സിപിഒ എംവി അബ്‌ദുൽ മുബാറക്, സിപിഒമാരായ എൽഎ ലിനിൻ രാജ്, എംബി ബിഗേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read also: റബർ പുകപ്പുര കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്‌ടം






































