റബർ പുകപ്പുര കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്‌ടം

By News Desk, Malabar News
Representational Image
Ajwa Travels

ചെറുപുഴ : ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിങ്ങോത്ത് റബർ പുകപ്പുരയ്‌ക്ക് തീപിടിച്ച് വൻ നഷ്‌ടമുണ്ടായി. പുളിങ്ങോം ടൗണിനോട് ചേർന്നുള്ള കാണ്ടാവനം കെട്ടിടത്തിന്റെ പിറകിലെ മിഥുൻ ജോസഫ് കാണ്ടാവനത്തിന്റെ റബർ പുകപ്പുരയ്‌ക്കാണ് തീപിടിച്ചത്.

ഉണക്കാനിട്ട റബർ മുഴുവൻ കത്തിനശിച്ചു. ഏകദേശം മൂന്നര ടൺ റബറാണ് നശിച്ചത് എട്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായി. തീയും പുകയും ഉയരുന്നത് കണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും അടുത്തേയ്‌ക്ക് അടുക്കാനായില്ല.

തുടർന്ന് പെരിങ്ങോത്തുനിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. സ്‌റ്റേഷൻ ഓഫീസർ സിപി രാജേഷ്, ടികെ സുനിൽകുമാർ, കെഎം രാജേഷ്, പിപി ലിജു, പിരാഗേഷ്, അരുൺ കെ നമ്പ്യാർ, കെ സജീവ്, പിസി മാത്യു, എ ഗോപി, ജോർജ് ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Also Read: മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE