കോഴിക്കോട്: ബിലാത്തിക്കുളം നവീകരണ പദ്ധതി ആരംഭിച്ചു. മന്ത്രി കെ കൃഷ്‌ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉൽഘാടനം ചെയ്‌തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കുളം പരമ്പരാഗത വാസ്‌തു ശിൽപ രീതിയിൽ നവീകരിച്ച് സംരക്ഷിക്കും. ഹരിതകേരളം പദ്ധതിയിൽ പ്‌ളാൻഫണ്ടിൽ 72 ലക്ഷം രൂപയുടെ ഭരണാനുമതിയും 72 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഒൻപത് മാസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
Also Read: കാലിക്കറ്റ് സർവകലാശാല; അസിസ്‌റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്‌റ്റിന് അനുമതി