കാലിക്കറ്റ് സർവകലാശാല; അസിസ്‌റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്‌റ്റിന് അനുമതി

By Team Member, Malabar News
calicut university
Representational image
Ajwa Travels

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലേക്ക് 36 അസിസ്‌റ്റൻഡ് പ്രൊഫസർ തസ്‌തികകളിൽ നിയമനത്തിനായുള്ള റാങ്ക് ലിസ്‌റ്റിന് സിൻഡിക്കേറ്റ് അനുമതി നൽകി. 36 അസിസ്‌റ്റൻഡ് പ്രൊഫസർ തസ്‌തിക ഉൾപ്പടെ 43 തസ്‌തികകളിലെ നിയമന റാങ്ക് ലിസ്‌റ്റാണ് സിൻഡിക്കേറ്റ് പരിഗണിച്ചതെങ്കിലും 7 തസ്‌തികകളിലെ നിയമന നടപടികൾ മാറ്റി വച്ചു. അർഹരായ സംവരണ വിഭാഗക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തസ്‌തികകളിലെ നിയമന നടപടികൾ നീട്ടി വെക്കാൻ തീരുമാനിച്ചത്.

നിയമന നടപടികൾ നീട്ടി വെച്ച തസ്‌തികകളിലേക്ക് പിന്നീട് പുനർവിജ്‌ഞാപനം നടത്തി ഉദ്യോഗാർഥികളെ നിയമിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ പഠന വകുപ്പുകളിൽ ഒഴിവുള്ള 116 അധ്യാപക തസ്‌തികകളിലാണ് നിയമനത്തിന് വിജ്‌ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് അഭിമുഖം പൂർത്തിയായ 16 പഠന വകുപ്പുകളിലെ നിയമന പട്ടികയാണ് സിൻഡിക്കേറ്റ് അംഗീകരിച്ചത്.

Read also : ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE