കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ബംഗളൂരു ലഹരിമരുന്ന് കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. 12 മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. അടുത്ത ഘട്ടം ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്ന തിയ്യതി തീരുമാനമായിട്ടില്ല.
Also Read: മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് സമന്‍സ്
ബംഗളൂരു ലഹരിമരുന്ന് മാഫിയയിലെ പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ, സ്വപ്ന സുരേഷിന് കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്ക്, ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍, ബിനീഷ്
ബംഗളൂരു ആസ്ഥാനമായി ആരംഭിക്കുകയും പിന്നീട് നിറുത്തലാക്കുകയും ചെയ്ത രണ്ട് കമ്പനികളും അവയുടെ ഇടപാടുകളും, യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന യു.എ.എഫ്എക്സ് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട്, ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ബന്ധം തുടങ്ങിയ കാര്യങ്ങളിലെ ഇഡിയുടെ സംശയങ്ങളായിരുന്നു ആദ്യ ഘട്ടം ചോദ്യം ചെയ്യലില്‍ ഉള്‍പ്പെട്ടിരുന്നത്.
ഒരു മാസമായി ബിനീഷ് കോടിയേരിയുടെ ഇടപാടുകളെ സംബന്ധിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കാണ് ഇന്ന് ബിനീഷ് ഉത്തരം നല്‍കിയത്. ബിനീഷില്‍ നിന്ന് ലഭ്യമായ ഉത്തരങ്ങളുടെ വിശ്വാസ്യത പരിശോധന വിധേയമാക്കിയ ശേഷം, ആവശ്യമെങ്കില്‍ മാത്രമേ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകു എന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Also Read: ബിനീഷ് കോടിയേരിക്ക് മണി എക്സ്ചേഞ്ച്; പികെ ഫിറോസ്
ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക് സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാനായി രണ്ട് ദിവസം മുന്‍പ് വിളിപ്പിച്ചത്. ബുധനാഴ്ച്ച ഹാജരാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് കൊണ്ട് ബിനീഷ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അത് അനുവദിക്കാതെയാണ് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ ഒന്‍പതരയോടെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ എത്തുകയായിരുന്നു ബിനീഷ്.
രാത്രി 10 മണിയോടെയാണ് ബിനീഷ് പുറത്ത് വന്നത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബിനീഷ് ഉത്തരം നല്‍കിയില്ല. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ നേതൃത്വം നല്‍കിയത് ഇഡിയിലെ അസി.ഡയറക്ടര്‍ പി രാധാകൃഷ്ണനാണ്. ഇദ്ദേഹം ചെന്നൈയില്‍ നിന്നുമാണ് ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി ഇന്ന് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ബിനീഷിന് ലഹരിക്കടത്ത് കേസ് പ്രതി അനൂപുമായി സുദൃഢ ബന്ധം