തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനും യുഡിഎഫിനും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സാഹചര്യത്തിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നു. ഉടൻ സ്‌ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എഎന്‍ രാധാകൃഷ്‌ണന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ടിപി സിന്ധമുമോള്‍, എസ് ജയകൃഷ്‌ണന്‍ എന്നീ പേരുകളും ചില ഘട്ടങ്ങളില്‍ ഉയര്‍ന്ന് കേട്ടിരുന്നു. സ്‌ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ വ്യക്‌തമാക്കിയത്. അന്തിമ തീരുമാനമെടുക്കുന്നതിനായി കോഴിക്കോടാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു അമിത് ഷായുടെ കേരള പര്യടനം തീരുമാനിച്ചിരുന്നത്. പിന്നീട് ഔദ്യോഗിക കാരണങ്ങളാൽ അത് മാറ്റിവെച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്‌തമാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ വളർത്തുക എന്നും ലക്ഷ്യമുണ്ട്.
Read also: അമിത്‌ഷാ കേരളത്തിലേക്ക്; സന്ദർശനം ഈ മാസം 15ന്








































