കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത്. കേന്ദ്ര നേതാക്കള്‍ അടക്കം ഇടപെട്ടിട്ടും കേരള ബിജെപിയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരമായില്ല.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സിപി രാധകൃഷ്‌ണന്‍ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ ശോഭാ സുരേന്ദ്രനോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‍നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മൂലം തിരഞ്ഞെടുപ്പിലുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബിജെപി ദേശീയ നേതൃത്വവും ആര്‍എസ്എസും നല്‍കുന്നത്. ഇന്നത്തെ യോഗത്തിലും നേതൃത്വം ഇക്കാര്യം പറയാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക മാത്രമല്ല അതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം കൂടി ബിജെപി സംസ്‌ഥാന ഭാരവാഹി യോഗത്തിനുണ്ട്.
Read also: അറബിക്കടലിൽ ന്യൂനമർദ്ദം; മൽസ്യബന്ധനത്തിന് കർശന നിയന്ത്രണം







































