അറബിക്കടലിൽ ന്യൂനമർദ്ദം; മൽസ്യബന്ധനത്തിന് കർശന നിയന്ത്രണം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് കേരള തീരത്ത് മൽസ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻപിടുത്തകാർ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എത്തണമെന്ന് അറിയിപ്പ് നൽകാനും നിർദ്ദേശം നൽകി.

നവംബർ 19ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്‌ഥക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും അടുത്ത 48 മണിക്കൂറിൽ വടക്കുപടിഞ്ഞാറ് ദിശയിൽ തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.

19ന് തെക്കുകിഴക്കൻ അറബിക്കടൽ, ഇതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ, 20,21 തീയതികളിൽ തെക്കൻ അറബിക്കടലിന്റെ മധ്യഭാഗം, അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ, ലക്ഷദ്വീപ്, 22ന് തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, 23ന് തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം, 22,23 തീയതികളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രമേഖലകളിലാണ് ന്യൂനമർദ്ദം അനുഭവപ്പെടാൻ സാധ്യതയുള്ളത്.

Read also: ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE